ഏന്തയാറിന്റെ വിരിമാറില്‍ തലയുയര്‍ത്തി നില്ക്കുന്ന അംബരചുംബിയായ മിനാരം. നാടിന്റെ വിളക്കായി മാറിയ ഈ മഹാസ്ഥാപനം കേരളത്തിലെ ഒട്ടേറെ പ്രഗത്ഭ പണ്ഡിത മഹത്തുകളുടെ പാദ സ്പര്‍ശനമേറ്റ് പുണ്യം നേടിയതാണ്. വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന ചോര്‍ന്നൊലിച്ചിരുന്ന പള്ളിക്കും പ്രദേശവാസികള്‍ക്കും പുത്തുണര്വ്വും ദീനീചൈതന്യവും നല്കാന് ബഹുമാന്യരായ ഗുരുവര്യര്‍ ജനാബ് കെ. വി. ഹുസൈന് മുസ്ലിയാരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് കാരണമായത്. ഉസ്താദിന്റെ സേവന കാലത്ത് നാടിന്റെ ദീനീ സമ്പത്തായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്ന മഹത്തായ കര്‍മ്മം നടപ്പിലാക്കി. നാട്ടിലെ നല്ലവരായ കാരണവന്മാരുടെ ആശീര്‍വ്വാദത്തോടെ മുതഅല്ലീമീങ്ങളെ ദര്സിലേക്കയച്ചു. ഇന്നും ആ കര്‍മ്മം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ അധ്യയന വര്‍ഷത്തിലും ഒരു മുതഅല്ലിമിനെ എങ്കിലും ദര്സിലേക്കയക്കാന് നമുക്ക് കഴിയുന്നുണ്ട്.