നൂറുല്‍ ഇസ്ലാം മദ്രസ, ഏന്തയാര്‍
സമസ്ത കേരളാ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിക്കുന്ന മദ്രസയാണ് നമ്മുടെ മദ്രസ. സുന്നി ആശയാദര്‍ശങ്ങള്‍ കുരുന്നുകളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചുറ്റുഭാഗങ്ങളില്‍ തബ് ലീഗ് ജമാഅത്തിന്റെയും മറ്റ് ഇതര പുത്തനാശയക്കാരുടെയും തീവ്രാശയക്കാരുടെയും കടന്നുകയറ്റമുണ്ടാകുമ്പോഴും നമുക്ക് അതിനെ എല്ലാം അതിജീവിക്കാന്‍ ത്രാണിയും തന്റേടവുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്.